ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇറാന്‍റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധികാരം നല്‍കിയെന്ന ആശങ്കകള്‍ ക്കിടയിലാണ് ഇറാന്‍റെ മറുപടി. അത്തരമൊരു തെറ്റായ കണക്കുകൂട്ടലിന് അമെരിക്ക മുതിരുമോ എന്ന് സംശയമാണ്. എന്നാല്‍ ആക്രമണമുണ്ടായാല്‍ ഉടനടി ശക്തമായ തിരിച്ചടി ഉണ്ടായിരിക്കും. നേരത്തെ പോലെ പ്രതികരണത്തില്‍ കാലതാമസമുണ്ടാകില്ലെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഖത്തറിലെത്തിയ അരാഗ്ചി അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആണവ പദ്ധതികള്‍ക്ക് നേരെയുള്ള ഭീഷണികളെ ചെറുതായി കാണുകയാണ് ഇറാന്‍. "ഭൗതികമായ ഇടങ്ങളില്‍ മാത്രമല്ല ഞങ്ങളുടെ ആണവ ശക്തി നിലനില്‍ക്കുന്നത്. ഇറാന്‍റെ ആണവ ശക്തി ശാസ്ത്രജ്ഞന്‍മാരുടെ മനസിലും അറിവിലുമാണ്. ഇതിനെ വ്യോമാക്രമണത്തിലൂടെ തകര്‍ക്കാന്‍ സാധിക്കില്ല'. ഒന്നോ രണ്ടോ കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇറാന്‍റെ ആണവശക്തി. അവ പലയിടങ്ങളിലായി വ്യാപിച്ചതാണെന്നും ശക്തമാണെന്നും അരാഗ്ചി പറഞ്ഞു. അതോടൊപ്പം ഇറാന്‍റെ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്ററം അത്യാധുനിക വ്യോമാക്രണങ്ങളെയടക്കം പ്രതിരോധിക്കും. അതിനാല്‍ ആക്രമണം എത്രത്തോളം വിജയകരമാകുന്നുവെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റപ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി അരാഗ്ചി മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഖത്തറില്‍ ഹമാസ് പ്രതിനിധികളെ സന്ദര്‍ശിച്ച അരാഗ്ചി ഗാസയില്‍ പലസ്തീനികള്‍ വിജയം നേടിയതായും പറഞ്ഞു.

Comments: